തൃശൂർ: കോർപറേഷൻ ഓഫീസിനുമുന്നിൽ കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കറുത്തവസ്ത്രം ധരിച്ച് മാസ്റ്റർ പ്ലാൻ അഴിമതിക്കെതിരെ കരിദിനം ആചരിച്ചു. മുൻ എം.എൽ.എയും മുൻ ഡി.സി.സി പ്രസിഡന്റുമായ എം.പി. വിൻസന്റ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ അദ്ധ്യക്ഷത വഹിച്ചു. നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയേൽ, ഉപനേതാവ് ഇ.വി. സുനിൽരാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലാലി ജെയിംസ്, എൻ.എ. ഗോപകുമാർ, പാർലമെന്ററി സെക്രട്ടറി കെ. രാമനാഥൻ, ജയപ്രകാശ് പൂവത്തിങ്കൽ, ശ്യാമള മുരളീധരൻ എന്നിവർ പ്രസംഗിച്ചു. കൗൺസിലർമാരായ ലീല വർഗീസ്, സനോജ് പോൾ, നിമ്മി റപ്പായി, വിനേഷ് തയ്യിൽ, സിന്ധു ആന്റോ, സുനിത വിനു, മേഴ്‌സി അജി, ആൻസി ജേക്കബ്, രെന്യ ബൈജു, റെജി ജോയ്, എബി വർഗീസ്, ശ്രീലാൽ ശ്രീധർ, മേഫി ഡെൽസൺ എന്നിവർ നേതൃത്വം നൽകി.