കോടാലി: സർക്കാർ ജൂലൈ മാസം മുതൽ നടപ്പാക്കിയ മെഡിസെപ്പ് ചികിത്സയ്ക്ക് അനുവദിച്ച ആശുപത്രികളിൽ സർക്കാർ സ്ഥാപനങ്ങളും ഉൾപ്പെടുത്തണമെന്ന് പെൻഷനേഴ്‌സ് യൂണിയൻ മറ്റത്തൂർ യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കാർത്തികേയ മേനോൻ ഉദ്ഘാടനം ചെയ്തു. ടി. ബാലകൃഷ്ണ മേനോൻ അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ കെ.എം. ശിവരാമൻ, കൊടകര ബ്ലോക്ക് സെക്രട്ടറി കെ.ഒ. പൊറിഞ്ചു, ജില്ലാ കമ്മിറ്റി അംഗം സി.പി. ത്രേസ്യ, ബ്ലോക്ക് ജോ: സെക്രട്ടറി ടി.എ. വേലായുധൻ, ഐ.ആർ. ബാലകൃഷ്ണൻ, പി.വി. പത്മനാഭൻ, എം.കെ. വിജയൻ എന്നിവർ സംസാരിച്ചു. പുതിയതായി യൂണിയനിൽ ചേർന്നവർക്ക് സ്വീകരണം നൽകി.