ചേലക്കര: കൊണ്ടാഴി പഞ്ചായത്തിലെ മൂന്നാം വാർഡായ മൂത്തേടത്ത്പടി നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചു. 416 വോട്ട് നേടിയ സി.പി.എമ്മിലെ ഒ. പ്രേമലതയാണ് വിജയിച്ചത്. ബി.ജെ.പി സ്ഥാനാർത്ഥി സന്ധ്യാ രാധാകൃഷ്ണന് 381 വോട്ട് ലഭിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി പി.ആർ. ഗ്രീഷ്മയ്ക്ക് 121 വോട്ടും ലഭിച്ചു. വാർഡംഗമായിരുന്ന ടി.ബി. രാധ കാൻസർ ചികിത്സയ്ക്കിടെ മരിച്ചതിനാലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ തവണയും എൽ.ഡി.എഫ് ആണ് വിജയിച്ചിരുന്നത്. ബി.ജെ.പി രണ്ടാം സ്ഥാനവും നേടിയിരുന്നു. പഞ്ചായത്ത് ഭരിക്കുന്നത് യു.ഡി.എഫ് ആണ്.