കൊടകര: കൊടകര പഞ്ചായത്തിന്റെ 12,07,98,188 രൂപയുടെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭ്യമായി. കാർഷിക മേഖല, മാലിന്യ സംസ്‌കരണം, കൂടുതൽ സംരംഭങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകി രൂപീകരിക്കപ്പെട്ടിരിക്കുന്ന പദ്ധതികളിൽ പശ്ചാത്തല സൗകര്യ വികസനത്തിനും സേവന മേഖലയ്ക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. ലൈഫ് മിഷനിലുൾപ്പെടുത്തി ഭൂരഹിത ഭവന രഹിതർക്ക് സ്ഥലം, ഫ്‌ളാറ്റ് എന്നിവയും ലക്ഷ്യമിടുന്നു. ഭിന്നശേഷി സ്‌കോളർഷിപ്പ്, വയോജന ക്ഷേമം, വനിതാ വിഭാഗം എന്നിവയ്ക്കായി 83 ലക്ഷം രൂപയുടെ പദ്ധതികൾ ഏറ്റെടുത്തിരിക്കുന്നു. നവീന മാർക്കറ്റ്, പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ് കം പഞ്ചായത്ത് ഓഫീസ് നിർമ്മാണം എന്നിവയും പ്രധാന ലക്ഷ്യങ്ങളാണ്.