ljd

എൽ.ജെ.ഡി തൃശൂർ കമ്മിറ്റി ചാലക്കുടിയിൽ സംഘടിപ്പിച്ച സെമിനാർ മുൻ എം.എൽ.എ പ്രൊഫ. കെ.യു. അരുണൻ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: അറിവിന്റെ അനിവാര്യതയെ ചേർത്ത് പിടിച്ച രാഷ്ട്രീയ, സാംസ്‌കാരിക മേഖലയിലെ കേരളം കണ്ട ശ്രേഷ്ഠ വ്യക്തിത്വമായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന് പ്രൊഫ. കെ.യു. അരുണൻ മാസ്റ്റർ പറഞ്ഞു. എൽ.ജെ.ഡി തൃശൂർ ജില്ലാ കമ്മിറ്റി ചാലക്കുടിയിൽ സംഘടിപ്പിച്ച 'മതേതര റിപ്പബ്ലിക്കിനെ വീണ്ടെടുക്കുക 'എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരേ വായു ശ്വസിച്ച് ഒരേ ഇരുട്ടുമുറിയിൽ ഒരേ ഭക്ഷണം കഴിച്ച് മാസങ്ങളോളം അടിയന്തരാവസ്ഥയിൽ ജയിലിൽ കഴിഞ്ഞവരാണ് വീരനും പിണറായിയും. അദ്ദേഹം പറഞ്ഞു. എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി അദ്ധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവകലാശാല മുൻ പരീക്ഷാ കൺട്രോളർ ഡോ. സി.സി. ബാബു മുഖ്യപ്രഭാഷണം നടത്തി. എൽ.ജെ.ഡി ദേശീയ കൗൺസിലംഗം അജി ഫ്രാൻസിസ്, ജില്ലാ ഭാരവാഹികളായ ജോസ് പൈനാടത്ത്, കെ.സി. വർഗീസ്, വിൻസന്റ് പുത്തൂർ, മോഹനൻ അന്തിക്കാട്, ഡേവീസ് വില്ലടത്തുകാരൻ, ജോർജ് കെ. തോമസ്, പി.ജി. കൃഷ്ണൻകുട്ടി ,അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, തുളസിദാസ് ഗുരുവായൂർ, ടി.പി. കേശവൻ തുടങ്ങിയവർ പ്രസംഗിച്ചു.