ചാലക്കുടി മർച്ചന്റ്‌സ് വനിതാ വിംഗ് ഉയിർവനി ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ സെമിനാർ അസോസിയേഷൻ പ്രസഡിഡന്റ് ജോയ് മൂത്തേടൻ ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: മർച്ചന്റ്‌സ് അസോസിയേഷൻ വനിതാ വിംഗിന്റെ നേതൃത്വത്തിൽ ഉയിർവനി ആയുർവേദ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. വനിതാവിംഗ് പ്രസിഡന്റ് സിന്ധു ബാബു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങ് ഉയിർവനി ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ആശാ സുധീർ, വനിതാവിംഗ് ജില്ലാ പ്രസിഡന്റ് ഷൈന ജോർജ്, അസോസിയേഷൻ ജനറൽ സെക്രട്ടറി റെയ്‌സൺ ആലൂക്ക, ട്രഷറർ ഷൈജു പുത്തൻപുരയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.