ചാലക്കുടി: ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ശുചിത്വ മാലിന്യ പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായി പ്രൊജക്ട് ക്ലിനിക് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ക്ലാസ് ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ലീനാ ഡേവിസ്, സ്ഥിരം സമിതി അദ്ധ്യക്ഷ ബീനാ രവീന്ദ്രൻ, കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസീസ്, എം.ഡി. ബാഹുലേയൻ, സി.വി. ആന്റണി തുടങ്ങിയവർ സംസാരിച്ചു. ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ ബി.എൽ. ബിജിത്ത് ക്ലാസ് നയിച്ചു.