വരന്തരപ്പിള്ളി: ചിമ്മിനി ഡാമിന്റെ 4 സ്പിൽവെ ഷട്ടറുകളും ഇന്നലെ രാവിലെ വീണ്ടും ഉയർത്തി. നിലവിൽ ഉയർത്തിയിരുന്ന 7. 5 സെന്റിമീറ്ററിൽ നിന്നും 10 സെ.മി ആക്കിയാണ് ഉയർത്തിയത്. ഇതോടെ ദിനംപ്രതി 1.4 ദശലക്ഷം ക്യൂബിക് മീറ്റർ ജലം കുറുമാലി, മണലി പുഴകളിലേക്ക് ഡാമിൽ നിന്നും ഒഴുകി എത്തും. 76.40 മീറ്റർ സംഭരണ ശേഷിയുള്ള ഡാമിൽ വ്യാഴാഴ്ച രാവിലെ 10 ന് 73.80 മീറ്ററായിരുന്നു ജലനിരപ്പ്.