ചാലക്കുടി: സി.ബി.എസ്.ഇ പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകളിൽ സി.കെ.എം.എൻ.എസ്.എസ് സ്‌കൂളിന് നൂറ് ശതമാനം വിജയം. പ്ലസ് ടുവിന് 87 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ അഞ്ച് പേർ എല്ലാ വിഷയങ്ങളിലും എ വൺ നേടി. 22 പേർ തൊണ്ണൂറ് ശതമാനത്തിന് മുകളിലും 64 കുട്ടികൾ ഡിസ്റ്റിംഗ്ഷനുമുള്ള നേട്ടങ്ങൾ കൈവരിച്ചു. സയൻസ് വിഭാഗത്തിൽ ആകർഷ് സുധീർ 97 ശതമാനവും കോമേഴ്‌സിൽ ടി. ദേവിക, അദൈ്വത കൃഷ്ണകുമാർ എന്നിവർ 96.2 ശതമാനവും ഹ്യുമാനിറ്റിസിൽ നിഷറോസ് ഷാജു 98.8 ശതമാനം മാർക്കുകൾ നേടി ഒന്നാമതെത്തി. പത്താം ക്ലാസിലെ 29 വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. ഡിസ്റ്റിംഗ്ഷൻ-61,ഫസ്റ്റ് ക്ലാസ് -17 എന്നിങ്ങനെയാണ് മറ്റു വിജയങ്ങൾ. 98.6 ശതമാനം മാർക്ക് കരസ്ഥമാക്കി പി.എസ്. ദേവിക ഒന്നാം സ്ഥാനം കരസ്ഥമാക്കി.