വെള്ളാങ്ങല്ലൂർ: പഞ്ചായത്തിലെ വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും അജൈവ പ്ലാസ്റ്റിക് മാലിന്യ ശേഖരണം നടത്തുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള യൂണിഫോമുകളും സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജന ബാബു അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് യൂണിഫോം കൈമാറി ഉദ്ഘാടനം ചെയ്തു. നിർവഹണ ഉദ്യോഗസ്ഥയായ വി.ഇ.ഒ ടി. ബിനു, വാർഡ് മെമ്പർ ഷംസു വെളുത്തേരി, സുജൻ പൂപ്പത്തി, സിമി തുടങ്ങിയവർ സംസാരിച്ചു.