ചേർപ്പ്: വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതി പ്രധാന അദ്ധ്യാപകർക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നതായി ചേർപ്പ് പഞ്ചായത്തിലെ പ്രീ പ്രൈമറി സ്‌കൂൾ അദ്ധ്യാപകർ ആരോപിച്ചു. സർക്കാർ അനുവദിച്ചിട്ടുള്ള തുക വളരെ കുറവാണെന്നും ഉച്ചഭക്ഷണ ഫണ്ട് വർദ്ധിപ്പിക്കണമെന്നും അദ്ധ്യാപകർ പറഞ്ഞു. ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്തിന് അദ്ധ്യാപക സംഘം നിവേദനം നൽകി. വിവിധ സ്‌കൂളുകളിലെ പ്രധാന അദ്ധ്യാപകരായ എ.ആർ. രാജീവ് കുമാർ, ലീമോൾ സി. വർഗീസ്, കെ.ബി. റീജ, ഗിൽസ ആന്റണി, കെ.കെ. ഗിരീഷ് കുമാർ, ലീനറ്റ് മേരി ജോസ്, എ.കെ. ജോളി, നൈസി ടി. തോമ എന്നിവർ പങ്കെടുത്തു.