samarpichuകൊടുങ്ങല്ലൂർ ഗവ. ടെക്‌നിക്കൽ സ്‌കൂളിന് പൂർവ വിദ്യാർത്ഥികൾ നൽകിയ മൈക്ക് സൗണ്ട് സിസ്റ്റം അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എയും സ്‌കൂൾ സൂപ്രണ്ട് ഷബാന ബീഗവും ഏറ്റുവാങ്ങുന്നു.

കൊടുങ്ങല്ലൂർ: ഗവ. ടെക്‌നിക്കൽ സ്‌കൂളിന് പൂർവ വിദ്യാർത്ഥികളുടെ സമ്മാനമായി ആപ്ലിഫയർ മൈക്ക് സൗണ്ട് സിസ്റ്റം സമ്മാനിച്ചു. 1999- 2002 ബാച്ച് പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് സൗണ്ട് സിസ്റ്റം നൽകിയത്. സ്‌കൂളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ അദ്ധ്യക്ഷയായി. പൂർവ വിദ്യാർത്ഥി സംഘടനയ്ക്ക് വേണ്ടി ചെയർമാൻ വിനുമോൻ, കൺവീനർമാരായ ടി.വി. സുജിത്ത്, അജിത്ത് കുമാർ, ഷഫീക്ക് എന്നിവർ ചേർന്ന് അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ സ്‌കൂൾ സൂപ്രണ്ട് ഷബാന ബീഗം എന്നിവർക്ക് കൈമാറി.