കയ്പമംഗലം: ജൻ ശിക്ഷൺ സൻസ്ഥാൻ തൃശൂരിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ശുചിത്വ ദിനാചരണത്തിന്റെ ഭാഗമായി മണ്ണിര കമ്പോസ്റ്റ് നിർമ്മാണ ഡെമോ സംഘടിപ്പിച്ചു. മൂന്നുപീടിക എക്‌സൽ സ്റ്റഡി സെന്ററിൽ നടന്ന ഡെമോ വാർഡ് മെമ്പർ പി.എച്ച്. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ജൻ ശിക്ഷൺ സൻസ്ഥാൻ അസി. പ്രാേഗ്രാം ഓഫീസർ കെ.ജി. വിനോദ് അദ്ധ്യക്ഷനായി. സ്റ്റഡി സെന്റർ പ്രിൻസിപ്പൽ ടി.എസ്. നജീബ്, സോഷ്യാേ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ എം.കെ. സുമേഷ്, റിസോഴ്‌സ് പേഴ്‌സൺ ഷിജി മനോജ് എന്നിവർ സംസാരിച്ചു.