തലക്കോട്ടുകര വിദ്യ എൻജിനിയറിംഗ് കോളേജ് ഗ്രാജവേഷൻ സെറിമണിയിൽ കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ മുഖ്യപ്രഭാഷണം നടത്തുന്നു.
വടക്കാഞ്ചേരി: എൻജിനിയറിംഗ് ബിരുദധാരികൾക്ക് ആരോഗ്യ, ശാസ്ത്ര മേഖലകളിൽ അനന്ത സാദ്ധ്യതകളാണ് ഉള്ളതെന്ന് കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മേൽ അഭിപ്രായപ്പെട്ടു. തലക്കോട്ടുകര വിദ്യ എൻജിനിയറിംഗ് കോളേജിൽ നടന്ന ഗ്രാജുവേഷൻ സെറിമണിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. സന്തോഷ് പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. എക്‌സിക്യുട്ടീവ് ഡയറക്ടർ സുരേഷ് ലാൽ, പ്രിൻസിപ്പൽ ഡോ. സി.ബി. സജി, ട്രസ്റ്റ് അഡൈ്വസർ ജി. മോഹന ചന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ പി.എൻ. ഉണ്ണിരാജൻ, വിദ്യ ട്രസ്റ്റിമാരായ കെ.ജി. സുകുമാരൻ, കെ.കെ. തിലകൻ, പി.ടി.എ. പ്രസിഡന്റ് ഗീത വത്സൻ നായർ, മുൻ പി.ടി.എ. പ്രസിഡന്റ് സുരേഷ് കരുൺ, അക്കാഡമിക് ഡീൻ ഡോ. സുധ ബാലകൃഷ്ണൻ, മുൻ പ്രിൻസിപ്പൽ ഡോ. പി. പ്രതാപ ചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.