ചാലക്കുടി: ശ്രീനാരായണ അഭേദചിന്താ പ്രചാര വേദിയുടെ എട്ടാമത് വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10 ന് സുരക്ഷ ഭവൻ ഹാളിൽ നടക്കും. കേന്ദ്രീയ സംസ്‌കൃത വിശ്വവിദ്യാലയത്തിലെ പ്രൊഫ. കെ.കെ. ഹർഷകുമാർ നിത്യജീവിതത്തിൽ ഗുരുദേവ ധർമ്മത്തിന്റെ സ്വാധീനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും. പ്രഥമ പ്രസിഡന്റ് സി.യു. വാസുദേവന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഗുരുസേവാ പുരസ്‌കാരം മാള വലിയപറമ്പ് അതിയാരത്ത് എ.പി. ബാലന് സമ്മാനിക്കും. വിദ്യാഭ്യാസ പുരസ്‌കാരങ്ങളും വിതരണം ചെയ്യും. പ്രസിഡന്റ് ടി.വി. അശോകൻ, സെക്രട്ടറി കെ.എൻ. ബാബു എന്നിവർ പ്രസംഗിക്കും.