ഗുരുവായൂർ: പുരാതന നായർ തറവാട്ടു കൂട്ടായ്മ തെക്കുമുറി മാധവൻ നായരുടെ സ്മരണാർത്ഥം നൽകുന്ന പിതൃസ്മൃതി പുരസ്‌കാരം ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിന് നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 10,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 28ന് ഉച്ചതിരിഞ്ഞ് 3. 30ന് ഗുരുവായൂർ രുക്മിണി റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പുരസ്‌കാരം നൽകും. ചടങ്ങിൽ പിതൃകർമ്മാചാര്യൻ രാമകൃഷ്ണൻ ഇളയതിനെ ഗുരുവന്ദനം അർപ്പിക്കും. കൂട്ടായ്മ അംഗങ്ങളുടെ വിടപറഞ്ഞ മുതിർന്ന കുടുംബാംഗങ്ങൾക്ക് സ്മരണാഞ്ജലിയും വിദ്യാർത്ഥികൾക്ക് സ്മരണ എൻഡോവ്‌മെന്റ് സ്‌കോളർഷിപ്പ് വിതരണവും ഉണ്ടാകും. പ്രസിഡന്റ് കെ.ടി. ശിവരാമൻ നായർ, ജനറൽ സെക്രട്ടറി അനിൽ കല്ലാറ്റ്, അഡ്വ. രവി ചങ്കത്ത്, ശ്രീധരൻ മാമ്പുഴ, ബാലൻ വാറണാട്ട്, മുരളി അകമ്പടി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.