chcr
ചേർപ്പ് റവന്യൂ ബ്ലോക്ക് തല ആരോഗ്യ മേള മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

ചേർപ്പ്: ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് സർക്കാർ നടത്തിയ ഇടപെടലുകൾ കേരളത്തിന് പ്രധാന്യമർഹിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. ചേർപ്പ് റവന്യൂ ബ്ലോക്ക് പഞ്ചായത്ത്, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവ സംഘടിപ്പിച്ച ആരോഗ്യ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സി.സി. മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷനായി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങട്ടിൽ, വി.ജി. വനജകുമാരി, സുജീഷ കള്ളിയത്ത്, എൻ. മനോജ്, മിനി വിനയൻ, ഹരി സി. നരേന്ദ്രൻ, സോഫി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, സൗജന്യ ആരോഗ്യ പരിശോധന, സൗജന്യ മരുന്ന് വിതരണം, സെമിനാർ എന്നിവയുമുണ്ടായിരുന്നു.