തൃശൂർ: നാലോണനാളിൽ തൃശൂർ കോർപറേഷന്റെ നേതൃത്വത്തിൽ നടത്തുന്ന പുലിക്കളി മഹോത്സവത്തിൽ പങ്കെടുക്കാൻ വിയ്യൂർ സെന്റർ പുലിക്കളി സമിതി തീരുമാനിച്ചു. പുലിക്കളി സമിതി യോഗത്തിലാണ് തീരുമാനം. ടി.എസ്. സുമേഷ് അദ്ധ്യക്ഷനായി 101 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. മുഖ്യരക്ഷാധികാരികളായി മുൻകൃഷി മന്ത്രി വി.എസ്. സുനിൽകുമാർ, കോർപറേഷൻ നഗരസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ, സമിതിയുടെ ചെയർമാനായി ജയപ്രകാശ് വെള്ളാളത്ത്, ജനറൽ കൺവീനറായി വി.കെ. വിജയൻ, ട്രഷററായി സി.ടി. ജോയ് എന്നിവരെ തിരഞ്ഞെടുത്തു.