കൊടുങ്ങല്ലൂർ: ഗുരുദേവന്റെ 168-ാമത് ജയന്തിയാഘോഷം വിവിധ പരിപാടികളോടെ ആഘോഷിക്കുവാൻ ലോകമലേശ്വരം ശാഖയിൽ നടന്ന ജയന്തി ആഘോഷ കമ്മിറ്റി രൂപീകരണ യോഗം തീരുമാനിച്ചു. യൂണിയൻ പ്രസിഡന്റ് ഉമേഷ് ചള്ളിയിൽ ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ബോർഡംഗം ഡിൽഷൻ കൊട്ടേക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് കെ.ആർ. രഘു അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി ടി.വി. ദാസൻ ആമുഖ പ്രസംഗം നടത്തി. വത്സല നടേശനെ ചെയർപേഴ്‌സണായും അമ്പത്തിയൊന്നംഗ ജയന്തി ആഘോഷ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ജയന്തിയോടനുബന്ധിച്ച് കലാസാഹിത്യ മത്സരങ്ങൾ, പ്രഭാഷണങ്ങൾ, ഗുരുപൂജ തുടങ്ങിയവ നടത്തും. യൂണിയൻ ഘോഷയാത്രയിൽ ശാഖയിൽ നിന്നും 250 പേരെ പങ്കെടുപ്പിക്കും. കൂടാതെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 15ന് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും. യൂത്ത് മൂവ്‌മെന്റ് യൂണിയൻ നേതാക്കളായ ടി.വി. സുജിത്ത്, സമൽരാജ്, കെ.എസ്. പ്രവീൺ, വത്സല നടേശൻ, പരിമള സുബ്രഹ്മണ്യൻ, പി.എൻ. ശശിധരൻ, പി.കെ. ഗംഗാധരൻ, വി.കെ. ലോഹിതാക്ഷൻ, പി.എൻ. ഹർഷൻ, കെ.എസ്. ചന്ദ്രൻ, കെ.കെ. നന്ദനൻ, പി.വി. സത്യൻ, സുനിൽ അറക്കൽ, പ്രഭ ദിലീപൻ തുടങ്ങിയവർ പ്രസംഗിച്ചു.