1

വടക്കാഞ്ചേരി : കാർഷിക സമൃദ്ധിയുടെ വരവറിയിച്ച് മച്ചാട് രവിപുര മംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു. കതിർക്കറ്റകൾ ക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള ആലിൽ ചുവട്ടിൽ അരി മാവണിഞ്ഞ നാക്കിലയിൽ സമർപ്പിച്ചു. തുടർന്ന് ക്ഷേത്രം മേൽശാന്തി ജഗദീഷ് എമ്പ്രാന്തിരി കതിർക്കറ്റകൾ നാലമ്പലത്തിലേക്ക് എഴുന്നള്ളിച്ചു. ശേഷം ശ്രീകോവിലിലെത്തിച്ച് ഭഗവാന് സമർപ്പിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജയ കല്ലൂർ മഠം, സെക്രട്ടറി രജിത കല്ലിപ്പറമ്പിൽ, ദേവസ്വം ഓഫീസർ മനോജ്, തത്ത്വമസി അയ്യപ്പ സേവാസംഘം പ്രസിഡന്റ് ദിനേശൻ മച്ചാട് എന്നിവർ നേതൃത്വം നൽകി.