ljd

ചാലക്കുടി: വനാതിർത്തിയിലെ ഭൂമി വിൽക്കുമ്പോൾ വനം വകുപ്പിന്റെ എൻ.ഒ.സി വേണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി ആവശ്യപ്പെട്ടു. പരിയാരത്ത് എൽ.ജെ.ഡി സംഘടിപ്പിച്ച കർഷക ഭൂമി കൈയേറ്റത്തിനെതിരെയുള്ള ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ ചില ഉത്തരവുകൾ ദുർവ്യാഖ്യാനം ചെയ്ത് വനഭൂമിക്കടുത്തുള്ള കർഷകന്റെ ഭൂമിയിൽ 'ജണ്ട 'യിടുന്ന നടപടി നിറുത്തി വെയ്ക്കണം. കൊവിഡും വന്യമൃഗശല്യം കൊണ്ട് നടുവൊടിഞ്ഞ മലയോര കർഷകന്റെ അവശേഷിച്ച ഭൂമിയും വനംവകുപ്പ് തട്ടിയെടുക്കുകയാണെന്നും യൂജിൻ മോറേലി ആരോപിച്ചു. അതിരപ്പിള്ളി മേഖല എൽ.ജെ.ഡി പ്രസിഡന്റ് എൻ.സി.ബോബൻ അദ്ധ്യക്ഷത വഹിച്ചു. കവി ജോയ് വടുക്കുമ്പാടൻ, പരിയാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെസ്റ്റിൻ താക്കോൽക്കാരൻ, പഞ്ചായത്തംഗം ആനി ജോയ്, പി.സി.ജോണി, ജിജു കരിപ്പായി, കെ.എൽ.ജോസ്, ഷാജു പയ്യപ്പിള്ളി, ഉണ്ണിക്കൃഷ്ണൻ പ്ലാശ്ശേരി, പി.കെ.മനോജ്, ബിന്റീഷ് അതിരപ്പിള്ളി എന്നിവർ പ്രസംഗിച്ചു.