കർഷക സംഘം പുല്ലൂറ്റ് വില്ലേജ് സമ്മേളനം ഏരിയ പ്രസിഡന്റ് കെ.കെ. അബീദലി ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: കൃഷിവകുപ്പിന്റെ കീഴിലുള്ള മൊബൈൽ മണ്ണ് പരിശോധനാ യൂണിറ്റിന്റെ സേവനം പുല്ലൂറ്റ് വില്ലേജിൽ ലഭ്യമാക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള കർഷക സംഘം പുല്ലൂറ്റ് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.എം. മോഹനൻ പതാക ഉയർത്തി. കർഷക സംഘം ഏരിയ പ്രസിഡന്റ് കെ.കെ. അബീദലി ഉദ്ഘാടനം ചെയ്തു. കെ.എം. മോഹനൻ അദ്ധ്യക്ഷനായി. എം.ബി. സബിത ടീച്ചർ, എം.എസ്. സാജു, ബീനജ ടീച്ചർ, കെ. നാരായണൻ, പി.എൻ. വിനയചന്ദ്രൻ, കെ.ആർ. രഘുനന്ദനൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.എം. മോഹനൻ (പ്രസിഡന്റ്), എം.ബി. സജിത ടീച്ചർ, യു.കെ. രാധാകൃഷ്ണൻ മാസ്റ്റർ (വൈസ് പ്രസിഡന്റുമാർ), പി.എൻ. വിനയചന്ദ്രൻ (സെക്രട്ടറി), എം.എസ്. സാജു, ടി.എസ്. മോഹനൻ (ജോയിന്റ് സെക്രട്ടറിമാർ), കെ.ആർ. രഘുനന്ദനൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.