
ചാലക്കുടി: ശ്രീനാരായണ അഭേദചിന്താ പ്രചാര വേദിയുടെ വാർഷിക പൊതുയോഗം പ്രസിഡന്റ് ടി.വി. അശോകന്റെ അദ്ധ്യക്ഷതയിൽ സുരക്ഷാ ഭവൻ ഹാളിൽ നടന്നു. കേന്ദ്ര സംസ്‌കൃത വിശ്വവിദ്യാലത്തിലെ പ്രൊഫ.കെ.കെ.ഹർഷകുമാർ മുഖ്യപ്രഭാഷണം നടത്തി. സ്ഥാപക പ്രസിഡന്റ് സി.യു.വാസുദേവന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഗുരുസേവ അവാർഡ് എ.പി.ബാലൻ അതിയാരത്തിന് സമ്മാനിച്ചു. എസ്.എസ്.എൽ.സി, പ്‌ളസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയവർക്കും എം.ജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എ വിഷ്വൽ ആർട്‌സിൽ ഒന്നാം റാങ്ക് നേടിയ ഗായത്രി ചന്ദ്രനും പുരസ്‌കാരം നൽകി. സെക്രട്ടറി കെ.എൻ.ബാബു, ട്രഷറർ എ.എം.ചന്ദ്രശേഖരൻ, വൈസ് പ്രസിഡന്റ് ഒ.എസ്.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.