citu
സി.ഐ.ടി.യു അളഗപ്പ കോ- ഓർ‍ഡിനേഷൻ‍ കൺവെൻഷൻ പി.ആർ‍. പ്രസാദൻ ഉദ്ഘാടനം ചെയുന്നു

ആമ്പല്ലൂർ: ആയിരത്തോളം തൊഴിലാളികൾ ജോലി ചെയ്തിരുന്ന ആമ്പല്ലൂരിലെ നാഷണൽ ടെക്‌സ്റ്റയിൽ കോർപറേഷന്റെ കീഴിലുള്ള അളഗപ്പമിൽ തുറന്നുപ്രവർത്തിപ്പിക്കണമെന്ന് സി.ഐ.ടി.യു അളഗപ്പ കോ- ഓർഡിനേഷൻ കൺവെൻഷൻ.

കൊവിഡിന്റെ മറവിൽ അടച്ചുപൂട്ടിയ സ്ഥാപനത്തിന്റെ നൂറേക്കറിലേറെ വരുന്ന ഭൂമി വിറ്റുതുലയ്ക്കുന്നതിന്നാണ് അധികൃതരുടെ ശ്രമം. ഇതിൽ നിന്നും പിൻമാറി തൊഴിലാളികളെ പട്ടിണിയിൽ നിന്നും കരകയറ്റണമെന്ന് യോഗം ആവശ്യപ്പെട്ടു. സി.ഐ.ടി.യു കൊടകര ഏരിയ സെക്രട്ടറി പി.ആർ. പ്രസാദൻ ഉദ്ഘാടനം ചെയ്തു.

പി.വി. ഗോപിനാഥൻ അദ്ധ്യക്ഷനായി. സോജൻ ജോസഫ്, എം.കെ. ശശിധരൻ, എം.കെ. ബൈജു, കെ.എൻ. ബിജു എന്നിവർ സംസാരിച്ചു. പി.വി. ഗോപിനാഥനെ കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ കൺവീനറായി തിരഞ്ഞെടുത്തു.