ചേർപ്പ്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ പ്ലസ് നേടിയ വിദ്യാർത്ഥികളെ പെരുമ്പിള്ളിശ്ശേരി ചങ്ങരയിൽ നരസിംഹമൂർത്തി ക്ഷേത്രം വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ നൽകി അനുമോദിച്ചു. പ്രസിഡന്റ് എം. രാമചന്ദ്രൻ അദ്ധ്യക്ഷനായി. ചേർപ്പ് സർക്കിൾ ഇൻസ്‌പെക്ടർ ടി.വി. ഷിബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എൻ. ഉണ്ണിക്കൃഷ്ണൻ, ടി.എൻ. ബാലൻ, കണ്ണമംഗലത്ത് വാസുദേവൻ നമ്പൂതിരിപ്പാട്, സി.ആർ ദിനേഷ് കുമാർ, കെ. സുബിൻകുമാർ എന്നിവർ പ്രസംഗിച്ചു. എ.ആർ. രഞ്ജിത്ത് കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു.