ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിൽ മാസം തോറും ശാസ്താവിന്റെ പ്രതിഷ്ഠാ നക്ഷത്രമായ പൂയം നാളിൽ തന്ത്രവിധിപ്രകാരം നടത്തിവരുന്ന കളഭാഭിഷേകം 29ന് രാവിലെ ഒമ്പതിന് നടക്കും. പാണികൊട്ടി ശ്രീലകത്തേക്ക് എഴുന്നള്ളിപ്പ്, ശാസ്താവിന് കടുംമധുരപ്പായസം നിവേദിക്കൽ, നവകം, പഞ്ചഗവ്യം എന്നീ അഭിഷേകങ്ങളും ശാസ്താവിന് നടത്തും. തന്ത്രി കെ.പി.സി വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.