എടമുട്ടം: സി.പി.എം എടമുട്ടം ലോക്കൽ കമ്മിറ്റിയുടെ ജൈവ പച്ചക്കറി നടീൽ ഉത്സവം നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരീസ് ബാബു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ചുകളിലേക്ക് പച്ചക്കറിത്തൈകളും വിതരണം ചെയ്തു. ആദ്യ വിതരണം ഷാഹിന അസീസ് ഏറ്റുവാങ്ങി.
എടമുട്ടം ലോക്കൽ കമ്മിറ്റിയുടെയും കഴിമ്പ്രം തീരദേശ സഹകരണ സംഘവും സംയുക്തമായാണ് കൃഷി ഒരുക്കിയിട്ടുള്ളത്. കെ.ടി.ഡി. കിരൺ മാസ്റ്റർ അദ്ധ്യക്ഷനായി. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്, പി.എ. രാമദാസ്, പി.എസ്. ഷജിത്ത് എന്നിവർ സംസാരിച്ചു. ചടങ്ങിൽ കർഷകനായ സരേഷ് പള്ളത്തിനെ ആദരിച്ചു.
കെ.കെ. ജിനേന്ദ്ര ബാബു, എ.ആർ. സത്യൻ, വി.ആർ. ജിത്സൻ, പി.ബി. സിദ്ദിഖ്, നീന ശാന്തകുമാർ, കെ.എം. അബ്ദുൾ മജീദ്, പി.എ. അസീസ്, പി.ബി. കണ്ണൻ, വി.ബി. പ്രഭാഷ്, വി.പി. സാൽ, സി.പി. അനിൽ കുമാർ, കെ.കെ. സുധീർ , പ്രില്ല സുധീഷ്, വിഷ്ണു, സി.ഡി. നിതീഷ് എന്നിവർ പങ്കെടുത്തു.