mahasaba
കേരള വിശ്വകർമ്മ മഹാസഭ ശ്രീനാരായണ പുരം ശാഖാ സമ്മേളനത്തിൽ വിദ്യാർത്ഥി പ്രതിഭകൾക്കുള്ള പുരസ്‌കാരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ വിതരണം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: ജാതി തിരിച്ച് സെൻസസ് എടുക്കണമെന്നും ജനസംഖ്യാനുപാതികമായി സംവരണം വിശ്വകർമ്മജർക്ക് നൽകണമെന്നും അഖില കേരള വിശ്വകർമ്മ മഹാസഭ ശ്രീനാരായണപുരം ശാഖാ വാർഷിക പൊതയോഗം. താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.കെ. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.സി. ലക്ഷ്മണൻ അദ്ധ്യക്ഷനായി.

കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സിക്കും, പ്ലസ് ടു വിനും ഫുൾ എ പ്ലസ് കിട്ടിയ കുട്ടികൾക്കും പാസായ മുഴുവൻ കുട്ടികൾക്കും എസ്.എൻ. പുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനനും, സോമൻ താമരക്കുളവും ചേർന്ന് അവാർഡുകൾ സമ്മാനിച്ചു. അംഗൻവാടി മുതൽ ഡിഗ്രി വരെ പഠിക്കുന്ന കുട്ടികൾക്ക് ടി.കെ. കലാശിവൻ, എ.ആർ. സുബ്രഹ്മണ്യൻ, ടി.ബി. സരേഷ്ബാബു, സാവിത്രി പ്രഭാകരൻ, രജനി സുരേന്ദ്രൻ, പി.എ. കുട്ടപ്പൻ എന്നിവർ ചേർന്ന് പുസ്തക വിതരണം നടത്തി.

ഭാരവാഹികൾ: ഇ.കെ. ധർമ്മരാജ് (പ്രസിഡന്റ്), എൻ.പി. രാജഗോപാൽ (വൈസ് പ്രസിഡന്റ്), എൻ.കെ. ഉമേഷ് (സെക്രട്ടറി), പി.എസ്. ശ്യാം, എം.കെ. സുരേഷ് ബാബു (ജോയിന്റ് സെക്രട്ടറി), എം.എസ്. ശ്രീനിവാസൻ (ട്രഷറർ).

കേരള വിശ്വകർമ്മ മഹിളാസംഘം ശ്രീനാരായണപുരം ശാഖയുടെ പുതിയ പ്രസിഡന്റായി ലീല വിശ്വംഭരനെയും വൈസ് പ്രസിഡന്റായി വിനോദിനി മനോഹരനെയും സെക്രട്ടറിയായി ജിസ അനിൽ കുമാറിനെയും ജോയിൻ സെക്രട്ടറിയായി രേഷ്മ സുനിൽ കുമാറിനെയും ട്രഷററായി ശ്രീജാ രതീഷിനെയും തെരഞ്ഞെടുത്തു.