കൊടുങ്ങല്ലൂർ: വിദ്യാരംഗം കലാസാഹിത്യവേദി കൊടുങ്ങല്ലൂർ ഉപജില്ലാ തല ഉദ്ഘാടനവും അദ്ധ്യാപക ശിൽപ്പശാലയും വായനാമത്സര വിജയികളെ ആദരിക്കലും നടന്നു. ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം കൊടുങ്ങല്ലൂർ ബി.ആർ.സി ഹാളിൽ കവിയും നാടക സാംസ്‌കാരിക പ്രവർത്തകനുമായ സുധീഷ് അമ്മവീട് നിർവഹിച്ചു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബീന ജോസ് അദ്ധ്യക്ഷയായി. കൊടുങ്ങല്ലൂർ ബി.പി.സി സിംല വിജുകുമാർ മുഖ്യാതിഥിയായി. വായനാ മാസാചരണത്തോട് അനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.
സ്‌കൂൾ വിദ്യാരംഗം കോ- ഓർഡിനേറ്റർമാർക്കായി നടന്ന ശിൽപ്പശാലയിൽ സിനിമോൾ, രാസ ടീച്ചർ, സുസ്മിത എന്നിവർ ക്ലാസ്സുകൾ നയിച്ചു. ഉപജില്ലാ കോ- ഓർഡിനേറ്റർ എൻ.എച്ച്. സാംസൺ സ്വാഗതവും ജയേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.