adarikal
വ്യവസായ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ശാഖാ അംഗം കദളിക്കാട്ടിൽ ഗിരീന്ദ്ര ബാബുവിനെ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ആദരിക്കുന്നു.

ചെങ്ങാലൂർ: എസ്.എൻ.ഡി.പി എസ്.എൻ. പുരം ശാഖാ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് സി.ജെ. ജനാർദനൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.ആർ. ശശീന്ദ്രൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് ബേബി കീടായി ആമുഖ പ്രഭാഷണം നടത്തി. ഡയറക്ടർ ബോർഡ് അംഗം കെ.എം. ബാബുരാജ് മുഖ്യപ്രഭാഷണവും അനുമോദനവും നടത്തി. ശാഖാ സെക്രട്ടറി സി.എസ്. സുരേഷ് റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പഞ്ചായത്ത് അംഗം ഹിമ ദാസൻ, വനിതാ സംഘം യൂണിയൻ സെക്രട്ടറി ഭാഗ്യവതി ചന്ദ്രൻ, യൂത്ത്മൂവ് മെന്റ് യൂണിയൻ പ്രസിഡന്റ് കിനോ ചേർക്കര എന്നിവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി ടി.കെ. രവീന്ദ്രൻ വരണാധികാരിയായി പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ ശാഖയിലെ വിദ്യാർത്ഥികളെയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യോഗ ടീമിൽ അംഗമായ സി.എം. അനുഷ, എറണാകുളത്ത് വ്യവസായ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ശാഖ അംഗം കദളിക്കാട്ടിൽ ഗിരീന്ദ്ര ബാബു എന്നിവരെയും ചടങ്ങിൽ ആദരിച്ചു.