
തൃശൂർ : സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോസ് വള്ളൂർ നയിക്കുന്ന ജില്ലാതല പദയാത്ര ആഗസ്റ്റ് 9 മുതൽ 15 വരെ നടക്കും. ചേലക്കരയിൽ നിന്നും ആരംഭിക്കുന്ന പദയാത്ര ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് കൊടുങ്ങല്ലൂരിൽ ആഗസ്റ്റ് 15ന് സമാപിക്കും. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷത വഹിച്ചു. ആര്യാടൻ ഷൗക്കത്ത്, ഒ.അബ്ദുൾ റഹ്മാൻ കുട്ടി, പി.എ.മാധവൻ, എം.പി.വിൻസെന്റ്, പത്മജ വേണുഗോപാൽ, ടി.വി.ചന്ദ്രമോഹൻ, അനിൽ അക്കര, ജോസഫ് ചാലിശ്ശേരി, എം.പി.ജാക്‌സൺ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, സി.എസ്.ശ്രീനിവാസൻ, ജോസഫ് ടാജറ്റ് എന്നിവർ പ്രസംഗിച്ചു.
ആവാസവ്യൂഹത്തിന് ജെ.സി.ഡാനിയേൽ
ഫൗണ്ടേഷൻ പുരസ്കാരം
തൃശൂർ: ജെ.സി ഡാനിയേൽ ഫൗണ്ടേഷന്റെ 13ാമത് ചലച്ചിത്ര പുരസ്കാരം കൃഷാന്ദ് ആർ.കെ സംവിധാനം ചെയ്ത ആവാസവ്യൂഹത്തിന്. ഫ്രീഡം ഫൈറ്റ്, മധുരം, നായാട്ട് എന്നീ സിനിമകളിലെ അഭിനയത്തിന് ജോജു ജോർജ് മികച്ച നടനുള്ള പുരസ്കാരം കരസ്ഥമാക്കി. ദുർഗ കൃഷ്ണയാണ് മികച്ച നടി. ഉടൽ സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം. അഹമ്മദ് കബീർ (മധുരം) മികച്ച സംവിധായകനായും അജയ് ജോസഫ് (എ ഡ്രമാറ്റിക് ഡെത്ത്) മികച്ച സംഗീത സംവിധായകനായും പ്രഭാവർമ്മ (ഉരു, ഉൾക്കനൽ) മികച്ച ഗാനരചയിതാവായും തിരഞ്ഞെടുക്കപ്പെട്ടു. സംഗീതജ്ഞൻ ജോബ് മാഷിന്റെ മകനാണ് അജയ് ജോസഫ്. ആർ.ശരത്ത് അദ്ധ്യക്ഷനും, വിനു എബ്രഹാം, വി.സി.ജോസ്, അരുൺ മോഹൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്.