ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി കോൺഗ്രസിലെ റിജു മാവേലിയെ തിരഞ്ഞെടുത്തു. റിജു മാവേലിക്ക് പത്ത് വോട്ടുകൾ ലഭിച്ചു. എതിർ സ്ഥാനാർത്ഥി എൽ.ഡി.എഫിലെ ഇ.എ. ജയതിലകന് 9 വോട്ടുകൾ കിട്ടിയപ്പോൾ ഏക ബി.ജെ.പി അംഗം ആശാ രാകേഷ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഡെന്നി വർഗീസാണ് റിജുവിന്റെ പേര് നിർദേശിച്ചത്. കെ.പി. ജെയിംസ് പിന്താങ്ങി. പാർട്ടിയിലെ മുൻധാരണ പ്രകാരം ഡെന്നി വർഗീസ് രാജിവച്ചതിനെ തുടർന്നായിരുന്നു പുതിയ തിരഞ്ഞെടുപ്പ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ നേരത്തെ നിഷ്പക്ഷ നിലപാട് സ്വീകരിച്ച ബി.ജെ.പി അംഗം നേരത്തെ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനെ പിന്തുണച്ചിരുന്നു.