
കോലഴി : എസ്.എൻ.ഡി.പി യോഗത്തിന്റെ കിഴീലുള്ള ശ്രീനാരായണ ഗുരു ദേവമന്ദിരത്തിൽ വ്യാഴാഴ്ച്ച രാവിലെ അഞ്ച് മുതൽ എട്ട് വരെ കർക്കടക വാവുബലി തർപ്പണ ചടങ്ങ് നടക്കും. ഗുരുജ്ഞാനം വൈദിക മഠം മുണ്ടൂർ കണ്ണൻ ശാന്തി മുഖ്യകാർമികത്വം വഹിക്കും. കൂർക്കഞ്ചേരി സോമിൽ റോഡ് കീഴ്തൃക്കോവിൽ ശിവക്ഷേത്രത്തിൽ നടത്തിവരാറുള്ള കർക്കടകവാവുബലി ഈ വർഷം 28ന് പുലർച്ചെ നാലര മുതൽ പത്ത് വരെ തമ്പി നാരായണൻ ശാന്തിയുടെ നേതൃത്വത്തിൽ നടക്കും.