വരന്തരപ്പിള്ളി: കലവറക്കുന്നിലെ മൊബൈൽ ടവർ നിർമ്മാണത്തിനെതിരെ പ്രതിഷേധവുമായി എത്തിയ നാട്ടുകാർ ജീവനക്കാരെ തടഞ്ഞുവച്ചതിനെ തുടർന്ന് പ്രതിഷേധകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോടതി അനുമതിയോടെയാണ് ടവർ നിർമ്മാണം നടത്തുന്നതെന്നും അവസാന ഘട്ടത്തിലാണ് പ്രവൃത്തികളെന്നും ജീവനക്കാർ പറയുന്നു. ടവർ നിർമ്മാണം ആരംഭിച്ചപ്പോൾ മുതൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുണ്ടെന്നും നാടുകാർ പരാതി നൽകിയിട്ടും പഞ്ചായത്ത് അധികൃതർ മൗനം പാലിക്കുകയാണെന്നും നാട്ടുകാർ ആരോപിച്ചു. തുടർന്ന് നാട്ടുകാർ പഞ്ചായത്ത് ഓഫീസിലെത്തി പ്രതിഷേധിച്ചു.