വെങ്കിടങ്ങ്: വെങ്കിടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം സി.പി.ഐയിലെ സൗമ്യ സുഗു രാജിവച്ചു. എൽ.ഡി.എഫ് ധാരണ അനുസരിച്ചാണ് രാജി. രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറി സി.എസ്. മിനിക്ക് കൈമാറി. പ്രസിഡന്റ് ചാന്ദിനി വേണു, മറ്റ് പഞ്ചായത്ത് മെമ്പർമാർ, സണ്ണി വടക്കൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് രാജി കത്ത് നൽകിയത്.