ചാലക്കുടി: എസ്.എൻ.ഡി.പി ചാലക്കുടി യൂണിയന്റെ ആഭിമുഖ്യത്തിൽ മുൻ പ്രസിഡന്റ് സി.ടി. ബാലകൃഷ്ണന്റെ മൂന്നാം ചരമ വാർഷികം ആചരിച്ചു. സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിളളി അദ്ധ്യക്ഷനായി. പി.സി. മനോജ്, അജിത നാരായണൻ, ടി.വി. ഭഗി, സി.കെ. സഹജൻ, സുരേന്ദ്രൻ വെളിയത്ത് എന്നിവർ പ്രസംഗിച്ചു.