കൊടകര: സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാം സേവിക ബിസിനസ് കൺസൾട്ടൻസിയുടെ നേതൃത്വത്തിൽ നടത്തുന്ന കുടുംബശ്രീ ഉത്പ്പന്ന വിപണന മേള കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അദ്ധ്യക്ഷൻ ജോയ് നെല്ലിശ്ശേരി അദ്ധ്യക്ഷനായി. മേളയിൽ കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകളിലെ കുടുംബശ്രീ ഉത്പ്പന്നങ്ങൾ വിപണനത്തിന് ഒരുക്കിയിട്ടുണ്ട്. സേവിക ബിസിനസ് കൺസർട്ടൻസി ഗ്രൂപ്പിന്റെ ഹെർ ക്രാഫ്റ്റ് ബ്രാൻഡ് നൈറ്റികളുടെ ആദ്യവിൽപന പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.അജിത, വി.ഇ.ഒ: കെ. രാധാകൃഷ്ണൻ, ഡി.പി.എം: വി.എം. മഞ്ജീഷ്, കുടുംബശ്രീ ചെയർപേഴ്‌സൺ എ.ആർ. രാജേശ്വരി, അസിസ്റ്റന്റ് സെക്രട്ടറി പി.ആർ. ഉഷ എന്നിവർ സംസാരിച്ചു.