
കണ്ണ് തുറക്കേട്ടാ...ദേ നമ്മുടെ മോൻ... കഴിഞ്ഞ ദിവസം കുന്നംകുളം പഴഞ്ഞിയിൽ കടയടച്ച ശേഷം ബൈക്കിൽ മടങ്ങുമ്പോൾ നിർമ്മാണം പൂർത്തിയാകാത്ത റോഡിൽ മെറ്റലിട്ട ഭാഗത്ത് ബൈക്ക് നിയന്ത്രം വിട്ട് മതിലിൽ ഇടിച്ച് മരിച്ച ശരത്തിന്റെ മൃദദേഹം ഭാര്യ നമിതയെയും ആൺ കുഞ്ഞിനെയും കാണിക്കാൻ തൃശൂർ അശ്വനി ആശുപത്രിയിൽ കൊണ്ട് വന്നപ്പോൾ. ശരത്തിന്റെ മൃതദേഹം കണ്ട് പൊട്ടിക്കരയുന്നു ഭാര്യ നമിത. വിവാഹം കഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷമാണ് ഇവർക്ക് കുഞ്ഞ് പിറന്നത് കുഞ്ഞ് പിറക്കുന്നതിന് മണിക്കുറുകൾക്ക് മുമ്പ് ശരത് യാത്രയായി.