പഴയന്നൂർ: കർക്കടക വാവ് ബലിതർപ്പണത്തിനുള്ള വേദി ഒരുക്കി പഴയന്നൂർ വടക്കേത്തറ എസ്.എൻ.ഡി.പി ശ്രീനാരായണ ഗുരുദേവ ക്ഷേത്രം. ഗായത്രി പുഴയോരത്ത് ചീരക്കുഴി പാലത്തിന് സമീപത്താണ് ബലി കർമ്മങ്ങൾ നടത്തുന്നതിനുള്ള ഇടം ഒരുക്കിയിട്ടുള്ളത്. കാർമികരുടെ സേവനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 28 ന് പുലർച്ചെ അഞ്ചു മണി മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. വിവരങ്ങൾക്ക്: 9447408807, 9495223235.