udgadanam
സുബ്രതോ മുഖർജി കപ്പ് ഫുട്ബാൾ ടൂർണമെന്റ് കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര: ചാലക്കുടി ഉപജില്ലാ സുബ്രതോ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് കൊടകര ഗവ. ബോയ്‌സ് ഹൈസ്‌കൂൾ മൈതാനിയിൽ തുടക്കമായി. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അദ്ധ്യക്ഷ ദിവ്യ ഷാജു അദ്ധ്യക്ഷയായി. സ്‌പോർട്‌സ് ക്ലബിന്റെ ഉദ്ഘാടനം അണ്ടർ 20 ഇന്ത്യൻ വോളിബാൾ താരം അലീന ബിജു നിർവഹിച്ചു. ചാലക്കുടി എ.ഇ.ഒ: കെ.വി. പ്രദീപ്, വിന്നി ബെസ്റ്റിൻ, പ്രധാനാദ്ധ്യാപിക പി.പി. മേരി, ബിജു വർഗീസ് എന്നിവർ സംസാരിച്ചു. അണ്ടർ ഫോർട്ടീൻ വിഭാഗത്തിൽ 7 ടീമുകളും സെവന്റീൻ വിഭാഗത്തിൽ 7 ടീമുകളും പെൺകുട്ടികളുടെ വിഭാഗത്തിൽ 3 ടീമുകളും പങ്കെടുക്കുന്നു. നാളെ രാവിലെ ആണ് ഫൈനൽ മത്സരങ്ങൾ.