ചാലക്കുടി: ഗായത്രി ആശ്രമത്തിൽ കർക്കടക വാവുബലിയോടനുബന്ധിച്ച് 28ന് രാവിലെ 6മണിക്ക് ചടങ്ങുകൾ ആരംഭിക്കും. വാവുബലിക്ക് മോഹനൻ തന്ത്രി ചേർത്തല മുഖ്യകാർമ്മികത്വം വഹിക്കും. പിതൃ നമസ്‌കാരം, തിലഹവനം എന്നിവയും ഉണ്ടാകും. ഗായത്രി ആശ്രമം അദ്ധ്യക്ഷനും ശിവഗിരി മഠാധിപതിയുമായ സച്ചിദാനന്ദ സ്വാമികളുടെ പ്രഭാഷണവും ഉണ്ടാകും.