കൊടുങ്ങല്ലൂർ: പെൻഷൻ കുടിശ്ശിക, ഡി.എ കുടിശ്ശിക എന്നിവ എത്രയും വേഗത്തിൽ അനുവദിക്കണമെന്ന് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ എടവിലങ്ങ് യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.ഡി. ധർമപാലൻ അദ്ധ്യക്ഷനായി. ഇ.എഫ്. ബെന്നി, സി.ജി. രവീന്ദ്രൻ, എൻ.എ.എം. അഷറഫ്, എൻ.എ. ഇസ്മയിൽ മാസ്റ്റർ, സി.സി. വത്സല, ഷാജു ബാസ്റ്റിൻ എന്നിവർ സംസാരിച്ചു. തുടർന്ന് നവാഗതർക്ക് കൺവെൻഷൻ സ്വീകരണം നൽകി.