കൊടുങ്ങല്ലൂർ: തീരദേശ ഹൈവേയുടെ ലൊക്കേഷൻ സ്‌കെച്ചുമായി ബന്ധപ്പെട്ട് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നടത്തി. ഓൺലൈനായാണ് യോഗം വിളിച്ചുചേർത്തത്. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. രാജൻ, ബിന്ദു രാധാകൃഷ്ണൻ, എം.എസ്. മോഹനൻ, സീനത്ത് ബഷീർ, വിനീത മോഹൻദാസ്, ശോഭന രവി, ചന്ദ്രബാബു, കൊടുങ്ങല്ലൂർ തഹസിൽദാർ കെ. രേവ, മതിലകം ബി.ഡി.ഒ എം.എസ്. വിജയ, പഞ്ചായത്ത് മെമ്പർമാർ, സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ, പൊലീസ് ഉദ്ദേഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
തീരദേശ ഹൈവേയുടെ നിർമ്മാണം ഇങ്ങനെ
മണ്ഡലത്തിൽ ഏകദേശം 18 കിലോമീറ്റർ ദൂരത്തിൽ കടന്നുപോകുന്ന ഹൈവേ പതിനഞ്ചര മീറ്റർ വീതിയിലാണ് നിർമ്മിക്കുന്നത്.
രണ്ട് വരിപ്പാത കൂടാതെ സൈക്കിൾ ട്രാക്കും നടപ്പാതയും ഉൾപ്പെടുത്തിയാണ് നിർമ്മാണം. അഴീക്കോട് മുതൽ എറിയാട് വരെ നിലവിലെ റോഡിന് വീതി കൂട്ടിയും എറിയാട് മുതൽ പുതിയ പാതയുമാണ് ഹൈവേക്ക് വേണ്ടി സർവേ നടത്തിയിരിക്കുന്നത്.