1
മർച്ചന്റ് അസോസിയേഷൻ വനിതാ വിഭാഗം സംഘടിപ്പിച്ച സാരി ചലഞ്ചിലെ സാരികൾ ഷീല മോഹൻ ഏറ്റുവാങ്ങുന്നു.

വടക്കാഞ്ചേരി: പ്ലാസ്റ്റിക് ഒഴിവാക്കൂ... പ്രകൃതിയെ സംരംക്ഷിക്കൂ എന്ന ലക്ഷ്യവുമായി കച്ചവട സ്ഥാപനങ്ങളിൽ പ്ലാസ്റ്റി കാരി ബാഗുകൾ ഒഴിവാക്കി തുണി സഞ്ചികൾ ഉപയോഗിക്കുന്നതിനായി മർച്ചന്റ് അസോസിയേഷൻ വനിതാവിംഗിന്റെ നേതൃത്വത്തിൽ വ്യാപാരികൾ സൗജന്യമായി സാരികൾ ശേഖരിച്ചു. നഗരസഭാ വൈസ് ചെയർമാൻ ഷീല മോഹൻ സാരികൾ ഏറ്റുവാങ്ങി. വനിതാ വിഭാഗം പ്രസിഡന്റ് ബിന്ദു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജിത്കുമാർ മല്ലയ്യ, ജനറൽ സെക്രട്ടറി പി.എൻ. ഗോകുലൻ, ട്രഷറർ പി.എസ്. അബ്ദുൾ സലാം എന്നിവർ പങ്കെടുത്തു.