
തൃശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 21 വർഷം കഠിനതടവും 1,10,000 രൂപ പിഴയും.വേലൂർ തെക്കൂട്ട് ഗംഗാധരനെയാണ് (75) തൃശൂർ ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ശിക്ഷിച്ചത്. 2016 ലാണ് കേസിനാസ്പദമായ സംഭവം.മകളുടെ വീട്ടിലെത്തിയ വടക്കാഞ്ചേരി സ്വദേശിയായ പ്രതി,പേരക്കുട്ടിയോടൊപ്പം കളിക്കാനെത്തിയ പത്തുവയസുകാരിയെ പീഡിപ്പിക്കുകയായിരുന്നു.നെടുപുഴ എസ്.ഐ കെ.സതീഷ് കുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്.തൃശൂർ എ.സി.പി വി.കെ.രാജു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.