തൃശൂർ: കാർഗിൽ വിജയ് ദിനത്തോട് അനുബന്ധിച്ച് അയ്യന്തോൾ അമർ ജവാൻ സ്മാരകത്തിൽ ആഘോഷച്ചടങ്ങ് സംഘടിപ്പിച്ചു. കേരള എക്‌സ് സർവീസസ് ലീഗ് തൃശൂർ ജില്ലാ കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിൽ മേയർ എം.കെ. വർഗീസ് പൗരാവലിക്കായി പുഷ്പചക്രം അർപ്പിച്ചു.
മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, കാർഗിൽ യുദ്ധത്തിൽ വീരചരമം പ്രാപിച്ച ഹവിൽദാർ ഈനാശുവിന്റെ പത്‌നി സിജി, രക്ഷധികാരി കേണൽ എച്ച്. പദ്മനാഭൻ, കൗൺസിലർ പ്രസാദ്, സുനിത വിനു, ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ, ജില്ലാ സെക്രട്ടറി ടി. മോഹൻദാസ്, വൈസ് പ്രസിഡന്റ് സി. മോഹദാസ്, ട്രഷറർ സുഭാഷ് ചന്ദ്രൻ എന്നിവരും പുഷ്പചക്രം അർപ്പിച്ചു.
കോൺഗ്രസ് സിവിൽ സ്റ്റേഷൻ ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയ് ദിവസ് അനുസ്മരണച്ചടങ്ങ് കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ് ഉദ്ഘാടനം ചെയ്തു.