പാവറട്ടി: മുല്ലശ്ശേരി പറമ്പൻതളി ക്ഷേത്രത്തിലെ കർക്കടക വാവ്ബലി കർമ്മങ്ങൾ നാളെ രാവിലെ 5 മണി മുതൽ ആരംഭിക്കും. ചാലക്കുടി അജിത് ശാന്തി ബലികർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും. വാവ്ബലിയോടാനുബന്ധിച്ച് ക്ഷേത്രത്തിൽ തന്ത്രി താമരപ്പുള്ളി കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ തിലഹോമവും ഉണ്ടായിരിക്കും. ബലികർമ്മങ്ങൾക്ക് വരുന്നവർക്ക് ക്ഷേത്രത്തിൽ ലഘു ഭക്ഷണവും ഉണ്ടായിരിക്കും എന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.