പാവറട്ടി: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ പാവറട്ടി ശാഖ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ശാഖാ ഗുരുമന്ദിരത്തിൽ യൂണിയൻ സെക്രട്ടറി പി.എ. സജീവൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഡയറക്ടർ ബോർഡ് അംഗം എ.എസ്. വിമലാനന്ദൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ കെ.കെ. രാജൻ തിരഞ്ഞെടുപ്പ് നിരീക്ഷകനായി. അമ്പാടി സുകുമാരൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി സുകുമാരൻ അമ്പാടി (പ്രസിഡന്റ്), മുകുന്ദൻ ഐനിപ്പുള്ളി (വൈസ് പ്രസിഡന്റ്), രാജൻ അമ്പാടി (സെക്രട്ടറി), ഗീത സഹദേവൻ (യൂണിയൻ മെമ്പർ), വനിതാസംഘം ഭാരവാഹികളായി ശ്രീലക്ഷി പ്രദീപ്, ഷീജ സുരേന്ദ്രൻ, ഗീത സഹദേവൻ എന്നിവരേയും തെരഞ്ഞെടുത്തു.