dcc
രാ​ഹു​ൽ​ ​ഗാ​ന്ധി​യെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​തൃ​ശൂ​രി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​പ്ര​ക​ട​നം.

തൃ​ശൂ​ർ​:​ ​സോ​ണി​യ​ ​ഗാ​ന്ധി​യെ​ ​എ​ൻ​ഫോ​ഴ്സ്മെ​ന്റ് ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​തി​ലും​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ന്മാ​രെ​യും​ ​പ്ര​തി​പ​ക്ഷ​ ​പാ​ർ​ട്ടി​ക​ളെ​യും​ ​എ​ൻ​ഫോ​ഴ്സ്മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റി​നെ​യും​ ​മ​റ്റ് ​കേ​ന്ദ്ര​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ക​ളെ​യും​ ​ഉ​പ​യോ​ഗി​ച്ച് ​വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന് ​ആ​രോ​പി​ച്ചും​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​തൃ​ശൂ​ർ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​ട്രെ​യി​ൻ​ ​ത​ട​ഞ്ഞു.
യൂ​ത​ത് ​കോ​ൺ​ഗ്ര​സ് ​അ​ഖി​ലേ​ന്ത്യാ​ ​സെ​ക്ര​ട്ട​റി​ ​പി.​എ​ൻ​ ​വൈ​ശാ​ഖ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ണ്ട് ​അ​ഡ്വ.​ ​ഒ.​ജെ​ ​ജ​നീ​ഷ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ജി​ല്ലാ​ ​വൈ​സ് ​പ്ര​സി​ഡ​ൻ​റ് ​അ​രു​ൺ​ ​മോ​ഹ​ൻ,​ ​അ​നി​ഷ​ ​ശ​ങ്ക​ർ,​ ​ജി​ജോ​ ​മോ​ൻ​ ​ജോ​സ​ഫ് ,​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​ജോ​മോ​ൻ​ ​കൊ​ള്ള​ന്നൂ​ർ​ ,​ ​സു​നോ​ജ് ​ത​മ്പി​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​കെ.​അ​മ​ൽ​ ​ഖാ​ൻ,​ ​സു​ജി​ത്ത് ​കു​മാ​ർ,​ ​കി​ര​ൺ​ ​ഒ​റ്റ​ലി​ ,​ ​ജെ​ഫി​ൻ​പോ​ളി,​ ​കെ.​യു.​നി​ത്യാ​ന​ന്ദ​ൻ,​ ​ജു​വി​ൻ​ ​ക​ല്ലേ​ലി,​ ​കെ.​എ​സ്.​ ​നി​ഖി​ൽ,​ ​സ​ന്ധ്യാ​ ​കോ​ട​യ്ക്ക​ട​ത്ത്,​ ​പ്രി​യ​ ​ഷാ​ജു,​ ​ടോ​ളി​ ​വി​നീ​ഷ്,​ ​നി​തീ​ഷ് ​ചൊ​വ്വ​ന്നൂ​ർ,​ ​അ​ഭി​ലാ​ഷ് ​ശ്രീ​നി​വാ​സ​ൻ,​ ​സ​ന്ദീ​പ് ​സ​ഹ​ദേ​വ​ൻ​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​കൊ​ടു​ത്തു.

തൃശൂർ: നാഷണൽ ഹെറാൾഡ് കേസിൽ അന്യായമായി സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി നഗരത്തിൽ പ്രകടനം നടത്തി. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ഓഫീസിൽ നിന്നും നരേന്ദ്രേ മോദിയുടെ കോലം വഹിച്ച് നടത്തിയ പ്രകടനം സ്വരാജ് റൗണ്ട് ചുറ്റി എം.ജി റോഡിലെ ബി.എസ്.എൻ.എൽ ഓഫീസിന് മുൻപിൽ അവസാനിച്ച് നരേന്ദ്രേ മോദിയുടെ കോലം കത്തിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷനായി. എം.പി. വിൻസെന്റ്, ജോസഫ് ചാലിശ്ശേരി, സുനിൽ അന്തിക്കാട്, സി.സി. ശ്രീകുമാർ, ഐ.പി. പോൾ, സി.ഒ. ജേക്കബ്, കെ.എച്ച്. ഉസ്മാൻ ഖാൻ, കെ. ഗോപാലകൃഷ്ണൻ, കെ.എഫ്. ഡൊമിനിക്, കെ.വി. ദാസൻ എന്നിവർ പ്രസംഗിച്ചു.