തൃശൂർ : സി.പി.എം നേതാവ് ബേബി ജോൺ സഞ്ചരിച്ചിരുന്ന ഓട്ടോയിൽ കാറിടിച്ച് അപകടം. ബേബി ജോണിനെയും ഓട്ടോ ഡ്രൈവറെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടിഞ്ഞാറെകോട്ടയിലായിരുന്നു അപകടം. ബേബി ജോൺ സഞ്ചരിച്ചിരുന്ന ഓട്ടോയിൽ എതിരെ വന്നിരുന്ന കാർ ഇടിക്കുകയായിരുന്നു. ബേബി ജോണിനെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.